നെടുമങ്ങാട്: വാഹന മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. ഉഴമലയ്ക്കൽ മഞ്ചംമൂല പൊങ്ങല്ലി ആഴകം റോഡരികത്ത് വീട്ടിൽ വിജിൽ(21) ആണ് പിടിയിലായത്. കുളവികോണം അശ്വതിഭവനിൽ അഭിജിത്തിന്റെ ഉടമ സ്ഥതയിലുള്ള മോട്ടോർസൈക്കിൾ കഴിഞ്ഞ 11ന് രാത്രി ഒരു മണിയോടെ മോഷ്‌ടിക്കുകയായിരുന്നു. വീട്ടിനകത്ത് കയറ്റാൻ പറ്റാത്തതിനാൽ മുൻവശത്തുള്ള റോഡ് സൈഡിൽ വെക്കാറുള്ള ബൈക്കാണ് മോഷ്ടിച്ചത്.
പ്രതി വിതുര കോട്ടിയത്തറയുള്ള ബന്ധുവിൻ്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരുകയാണെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എ സ്.എച്ച്.ഒ മിഥുൻ, എസ്.ഐമാരായ സന്തോഷ്കുമാ ർ, ഓസ്റ്റിൻ, സി.പി.ഒമാരായ അഖിൽ, ഒബിൻ, റോബിൻസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്
								
															
								
								
															
				

