പെരുമാതുറ സ്വദേശി ഹൃദയഘാതം മൂലം റിയാദിൽ നിര്യാതനായി. ഖസീം പ്രവാസി സംഘം ബുറൈദ വെജിറ്റബിൾ മാർക്കറ്റ് യൂണിറ്റ് മുൻ സെക്രട്ടറിയും പെരുമാതുറ സ്വദേശിയുമായ ഹാരീസ് (32) ആണ് മരിച്ചത്.
റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി റിയാദ് നസീം മഖ്ബറയിൽ ഖബറടക്കി.
ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മിറ്റിയംഗം അബ്ദുൽ സത്താറാണ് പിതാവ്. മാതാവ്: താഹിറാ ബീവി, ഭാര്യ: ഷഹന, മക്കൾ: മുഹമ്മദ് ഹാസിൽ (6), മുഹമ്മദ് ഹാഷിർ (3).