ആറ്റിങ്ങൽ :കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക പുരസ്‌കാരങ്ങൾ ബുധനാഴ്ച ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ., അടൂർ പ്രകാശ് എം.പി. എന്നിവർ പങ്കെടുക്കും. 6.30 ന് സൂഫി സംഗീതജ്ഞരായ ബിൻസിയും ഇമാമും നയിക്കുന്ന സോങ്‌സ് സോൾ സോയിൽ സംഗീതപരിപാടി. ബുധനാഴ്ച വൈകീട്ട് 5.30 ന് പുരസ്‌കാരസമർപ്പണ സമ്മേളനം. മന്ത്രിമാരായ സജി ചെറിയാൻ, ഡോ.ആർ.ബിന്ദു, എം.എൽ.എ. ഒ.എസ്.അംബിക, സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവർ പങ്കെടുക്കും. രാത്രി 7 ന് മത്സരത്തിൽ മികച്ച അവതരണത്തിനുള്ള പുരസ്‌കാരം നേടിയ മണികർണിക നാടകം അരങ്ങേറും
