വർക്കല ക്ലിഫിൽ നിന്ന് താഴേക്കു വീണ് യുവാവിന് പരിക്ക് .

വർക്കല ഹെലിപാഡിന് സമീപമുള്ള ക്ലിഫിൽ 50 അടി താഴ്ചയിലേക്ക് യുവാവ് വീണു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിന് സമീപത്തെ കയർ കെട്ടിയിരുന്ന ഭാഗത്ത് ഇരിക്കുകയായിരുന്ന തിരുവാണിയൂർ കുര്യാക്കോട് സ്വദേശിയായ സിറിൽ മാത്യു (37 )അബദ്ധത്തിൽ കുഴിയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ മുകളിൽ എത്തിച്ചു. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച സിറിലിന് ഗുരുതര പരിക്കുകളില്ല എന്നാണ് പ്രാഥമിക വിവരം.

മഴയത്ത് ഇടിഞ്ഞ ക്ലിഫിലെ പല ഭാഗങ്ങളും കയർ കെട്ടി പോലീസ് തടഞ്ഞിരിക്കുകയാണ്. എന്നാലും ഈ ഭാഗത്ത് വിനോദസഞ്ചാരികൾ ഫോട്ടോയും സെൽഫിയും ഒക്കെ എടുക്കുന്നതിന് എത്താറുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!