വര്‍ക്കല പോലീസ് സ്‌റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം

വർക്കല : വർക്കല ഡിവൈഎസ്പി ഓഫീസിന് സമീപത്തായി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി .വെട്ടൂർ സ്വദേശി ബിജുവാണ് മരണപ്പെട്ടത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇയാളുടെ ഇരുചക്രവാഹനം വർക്കല മൈതാനത്തുള്ള പാർക്കിന് സമീപത്തുനിന്ന് കണ്ടെത്തി.

വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലക്ക് മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ്. കൊലപാതകമാണ് എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!