ആറ്റിങ്ങൽ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ കടത്തിയ ആറര കിലോ കഞ്ചാവുമായി രണ്ടുപേർ ആറ്റിങ്ങൽ എക്സൈസിന്റെ പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ അനസ് ,സുകുമാരൻ എന്നിവരെയാണ് പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്ക് 1:45ഓടെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതികൾ കഞ്ചാവുമായി പിടിയിലായത്. ആറര കിലോ കഞ്ചാവ് ഇവരുടെ പക്കൽ ഉണ്ടായിരുന്നു. ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്ന് റിപ്പോർട്ട്. എറണാകുളത്ത് നിന്നാണ് ഇവർ കഞ്ചാവുമായി തിരുവന്തപുരത്തേക്കുള്ള സ്വിഫ്റ്റ് ബസ്സിൽ കയറിയത്.