ജലസംരക്ഷണത്തിൽ ഇന്ത്യയിൽ ഒന്നാമതായി പുല്ലമ്പാറ 

FB_IMG_1729616131269

വെഞ്ഞാറമൂട് : 2023 ലെ ദേശീയ ജല അവാർഡ്  വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ വച്ച്  രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുല്ലമ്പാറ പഞ്ചായത്ത്‌ ഏറ്റുവാങ്ങി.

തിരുവനന്തപുരം ജില്ലയിൽ, വാമനപുരം ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന പുല്ലമ്പാറ പഞ്ചായത്ത്‌ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷര പഞ്ചായത്താണ്.

കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും പിന്നീട് നിലവിൽ വന്ന നീരുറവ് എന്ന നീർത്തട വികസന പദ്ധതി, ആദ്യമായി നിലവിൽ കൊണ്ടുവരികയും ശാസ്ത്രീയമായി നടപ്പിൽ വരുത്തുകയും ചെയ്തത് പുല്ലമ്പാറ പഞ്ചായത്താണ്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷൻ എന്നിവ സംയോജിതമായിട്ട് നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ ജലസുരക്ഷയോടൊപ്പം, ജീവനോപാധികൾ മെച്ചപ്പെടുത്താനും കഴിഞ്ഞു.

കാർഷിക എഞ്ചിനീയറിംഗ് സങ്കേതങ്ങളും, ജിഐഎസ് സാങ്കേതിക വിദ്യയും ഉൾപ്പെടെ ആധുനിക ശാസ്ത്രീയ രീതികളിലൂടെയാണ് പദ്ധതികൾ വിഭാവനം ചെയ്തെടുത്തത്.

ജില്ലാ ജലശക്തി കേന്ദ്രത്തിനു കീഴിൽ സജലം എന്ന പേരിൽ നടപ്പിലാക്കിയ സ്പ്രിംഗ്ഷെഡ് അഥവാ ഉറവത്തട ഡെവലപ്പ്മെന്റ് പദ്ധതിയും വിജയകരമായി നടപ്പിലാക്കിയതിലൂടെ കേരളത്തിന്‌ മറ്റൊരു മാതൃക കൂടി സൃഷ്ടിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു.ഭൂജല വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്തമായ ഇടപെടലിലൂടെ കാർഷിക എഞ്ചിനീയറുടെ മേൽനോട്ടത്തിൽ നടന്ന സ്പ്രിംഗ്ഷെഡ്  വികസന പദ്ധതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസ്, ചടയമംഗലം IWDMK എന്നിവയും സാങ്കേതിക സഹായങ്ങൾ ലഭ്യാക്കിയിരുന്നു.

ഫിനിക്സ് ഗ്രന്ഥശാല യുമായി ചേർന്ന് നടപ്പിലാക്കുന്ന കളരിവനം വനവത്കരണ പദ്ധതിയിലൂടെ വാമനപുരം നദീ തീരത്ത് നിരവധി വൃക്ഷതൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതാണ്.നശിച്ചിരുന്ന ജലാശയത്തെ, പുനരുജ്ജീവിപ്പിച്ചുകൊണ്ട് അക്ഷരത്തുരുത്ത് നിർമ്മിച്ചതും കളരിവനത്തിന് സമീപമാണ്.

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിരവധി മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളും, തടയണകളുടെ നിർമ്മാണം, തട്ട് തിരിക്കൽ, കൊണ്ടൂർ ബണ്ടുകൾ, തുടങ്ങിയ പ്രവർത്തികൾ ഏറ്റെടുത്തു നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, 600 ലധികം കുളങ്ങളുടെ നിർമ്മാണം പഞ്ചായത്തിന്റെ നേട്ടമായി അവാർഡ് കമ്മറ്റി ചൂണ്ടിക്കാണിച്ചു.

കിണർ റീചാർജുകളും, സോക്ക് പിറ്റുകളുടെ നിർമ്മാണവും ഉൾപ്പെടെ നിരവധി മാതൃകപരമായ പ്രവർത്തനങ്ങൾ ആണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ സാധിച്ചത്.

ക്രോപ്പ് റൊട്ടേഷൻ ഉൾപ്പെടെ നിരവധി കാർഷിക സങ്കേതങ്ങൾ നടപ്പിലാക്കുകയും, ഡ്രിപ് മുതലായ സൂക്ഷ്മ ജലസേചന പ്രോജക്ടുകൾ നടപ്പാക്കാൻ കഴിയുകയും ചെയ്തത് കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വ് പകർന്നു.

പുല്ലമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ് പി. വി. രാജേഷ്, സെക്രട്ടറി  സുനിൽ പി, വൈസ് പ്രസിഡന്റ് എസ്. ആർ.അശ്വതി, വാർഡ് മെമ്പർ പുല്ലമ്പാറ ദിലീപ്, കോ ഓർഡിനേറ്റർ അഗ്രിക്കൾച്ചർ എഞ്ചിനീയർ ദിനേശ് പപ്പൻ, പഞ്ചായത്ത്‌ സാങ്കേതിക ഉദ്യോഗസ്ഥരായ കിരൺ, അൻഷാദ്, ജിത്തു, മഹേഷ്‌ എന്നിവർ അടങ്ങിയ ടീമാണ് അവാർഡ് സ്വീകരിക്കാൻ ഡൽഹിയിൽ എത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!