വെട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ “ക്രിയേറ്റീവ് കോർണർ” ഉദ്ഘാടനം ചെയ്തു

IMG-20241022-WA0001

വർക്കല : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ് ) യുടെ പൂർണ്ണ സഹകരണത്തോടെ അപ്പർ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ തൊഴിൽമേഖലയുമായി ബന്ധപ്പെടുത്തി, രസകരവും ലളിതവുമാക്കുന്നതിന്, തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിർമ്മിച്ച ക്രിയേറ്റീവ് കോർണറിന്റെ നിർമ്മാണം വെട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായി.

ക്ലാസ് റൂമുകളിൽ പഠിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട ചെറിയ തൊഴിൽമേഖലകൾ പരിചയപ്പെടാനും, കുട്ടികൾക്ക് അധിക പരിശീലനം കൊടുക്കാനും, പഠനം രസകരമാക്കുവാനും കഴിയുന്ന ഈ പദ്ധതി അധ്യാപകർക്ക് പാഠഭാഗങ്ങളുടെ ആശയങ്ങൾ കുട്ടികളിൽ വേഗത്തിൽ എത്തിക്കുവാനും അതിലൂടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായകമാകും.

വെട്ടൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം വി.പ്രിയദർശിനി നിർവഹിച്ചു.

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ്‌ വഹാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബിനു സ്വാഗതം ആശംസിക്കുകയും, വർക്കല ബി.പി.സി ദിനിൽ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.

എ.ഇ.ഒ സിനി, വെട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസിമുദ്ദീൻ, സ്കൂൾ പ്രഥമാധ്യാപിക ശ്രീകല, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ സജിത, സി.ആർ.സി കോർഡിനേറ്റർ ദീപ്തി, ക്രീയേറ്റീവ് കോർണർ ഇൻചാർജ് ഭാഗ്യലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി രതീഷ് തുടങ്ങിയവർ സംസാരിച്ചു. പൂർണ്ണ സജ്ജമായ ക്രിയേറ്റീവ് കോർണറിൽ വർക്കല ബി.ആർ.സി വർക്ക്‌ എഡ്യൂക്കേഷൻ അധ്യാപകരായ സരിത, ലിജ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഫാഷൻ ഡിസൈനിങ് ഡ്രസ്സ്‌ ഫോമിൽ അളവ് എടുക്കുന്ന രീതി പരിചയപ്പെടുത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!