ആറ്റിങ്ങൽ : കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക പുരസ്‌കാര സമർപ്പണം 2023 ആറ്റിങ്ങലിൽ നടന്നു. കേരള സംഗീത നാടക അക്കാദമി 2024 മെയ് 25 മുതൽ 29 വരെ തൃശ്ശൂർ കെ ടി മുഹമ്മദ് തീയേറ്ററിൽ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിച്ചിരുന്നു. ആ നാടക മത്സരത്തിൽ വിജയിച്ചവർക്കുള്ള പുരസ്കാര വിതരണം ഇന്ന് ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ വച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. പുരസ്കാര സമർപ്പണത്തോടൊപ്പം കേരള സംഗീത നാടക അക്കാദമി പുതുതായി രൂപീകരിച്ച ജില്ല കേന്ദ്ര കലാസമിതികളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.
മികച്ച നാടകം – “മണികർണ്ണിക” ( സൗപർണിക, തിരുവനന്തപുരം)
മികച്ച രണ്ടാമത്തെ നാടകം – “പറന്നുയരാൻ ഒരു ചിറക്” (കോഴിക്കോട് സങ്കീർത്തന, കോഴിക്കോട്)
മികച്ച സംവിധായകൻ – രാജേഷ് ഇരുളം – ‘ശാന്തം’ (കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് കോട്ടയം)
മികച്ച രണ്ടാമത്തെ സംവിധായകൻ – രാജീവൻ മമ്മിളി – ‘പറന്നുയരാൻ ഒരു ചിറക്’ (കോഴിക്കോട് സങ്കീർത്തന, കോഴിക്കോട്)
മികച്ച നാടകകൃത്ത് – കെ സി ജോർജ് കട്ടപ്പന ‘ചന്ദ്രികാവസന്തം’ (ദേവാ കമ്മ്യൂണിക്കേഷൻസ്,കായംകുളം)
മികച്ച രണ്ടാമത്തെ നാടകകൃത്ത് – വി.പി ഹേമന്തകുമാർ- ‘ശാന്തം’ (കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസ്, കോട്ടയം)
മികച്ച നടൻ– ഗിരീഷ് – ‘ശാന്തം’ (കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ്, കോട്ടയം)
മികച്ച രണ്ടാമത്തെ നടൻ – നെയ്യാറ്റിൻകര സനൽ- ‘വാണവരുടെയും വീണവരുടെയും ഇടം’ (അക്ഷര ക്രിയേഷൻസ്,തിരുവനന്തപുരം)
മികച്ച നടി – മീനാക്ഷി ആദിത്യ -‘പറന്നുയരാൻ ഒരു ചിറക്’ (കോഴിക്കോട് സങ്കീർത്തന, കോഴിക്കോട്)
മികച്ച രണ്ടാമത്തെ നടി – ഗ്രീഷ്മ ഉദയ് – ‘മണികർണ്ണിക’ ( സൗപർണിക, തിരുവനന്തപുരം)
മികച്ച ഗായകൻ കെ കെ നിഷാദ് – ‘പറന്നുയരാൻ ഒരു ചിറക്’ (കോഴിക്കോട് സങ്കീർത്തന, കോഴിക്കോട്)
മികച്ച ഗായിക – ഡോ. ശ്യാമ കെ ആർ – ‘കുചേലൻ’ ( അക്ഷരകല, തിരുവനന്തപുരം )
മികച്ച സംഗീതസംവിധായകൻ – ഉദയകുമാർ അഞ്ചൽ- ‘പറന്നുയരാൻ ഒരു ചിറക്’ (കോഴിക്കോട് സങ്കീർത്തന, കോഴിക്കോട്)
മികച്ച ഗാനരചയിതാവ് – വിഭു പിരപ്പൻകോട് – ‘മണികർണ്ണിക’ ( സൗപർണിക, തിരുവനന്തപുരം)
മികച്ച പശ്ചാത്തല സംഗീത സംവിധായകൻ– അനിൽ മാള ‘വാണവരുടെയും വീണവരുടെയും ഇടം’ (അക്ഷര ക്രിയേഷൻസ്, തിരുവനന്തപുരം)
മികച്ച രംഗപട സംവിധായകൻ – വിജയൻ കടമ്പേരി- ‘ഊഴം’ (വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ്, മലപ്പുറം)
മികച്ച ശബ്ദലേഖകൻ – അനിൽ എം അർജുൻ ‘മണികർണ്ണിക’ (സൗപർണിക, തിരുവനന്തപുരം)
മികച്ച ദീപ സംവിധായകൻ – രാജേഷ് ഇരുളം ‘വാണവരുടെയും വീണവരുടെയും ഇടം’ (അക്ഷര ക്രിയേഷൻസ്, തിരുവനന്തപുരം )
മികച്ച വസ്രാലങ്കാരം – വക്കം മാഹീൻ – ‘മണികർണ്ണിക’ (സൗപർണിക, തിരുവനന്തപുരം)
പ്രത്യേക ജൂറി പരാമർശം– അഭിനയം- അനിത സുരേഷ് – ‘ചന്ദ്രികാവസന്തം’ (ദേവാ കമ്മ്യൂണിക്കേഷൻസ്,ആലപ്പുഴ)
പ്രത്യേക ജൂറി പരാമർശം– അഭിനയം – സുനിൽ പൂമഠം- ‘മണികർണ്ണിക’ (സൗപർണിക, തിരുവനന്തപുരം
നാടകസംബന്ധിയായ മികച്ച ഗ്രന്ഥത്തിനുള്ള അവാർഡ്– ബൈജു ചന്ദ്രൻ – ‘ജീവിതനാടകം: അരുണാഭവം ഒരു നാടകകാലം ‘ (ജീവചരിത്ര ഗ്രന്ഥം)
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതം ആശംസിച്ച പരിപാടിയിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, കലാകാരന്മാർ, തുടങ്ങി സാമൂഹിക- രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ പുഷ്പവതി പി ആർ നന്ദി രേഖപ്പെടുത്തി.