പള്ളിച്ചലിൽ വാഹന പരിശോധനയ്ക്കിടെ 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പള്ളിച്ചൽ : 8 കി ലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . പ്രാവച്ചമ്പലം സ്വദേശി റഹീം (28 ) നെയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. എക്സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ 8 കിലോ കഞ്ചാവുമായി കണ്ടെത്തിയത്. വിവിധ സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതി കൂടിയാണ് റഹീം വിപിണിയിൽ തന്നെ 2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് കണ്ടെത്തിയത്. പ്രതി സ്കൂൾ ,കോളേജ് , വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താനാണ് കഞ്ചാവ് അന്യസംസ്ഥാനത്ത് നിന്ന് കടത്തിക്കൊണ്ടുവന്നതൊന്നും.എക്സൈസ് റേഞ്ച് സംഘം പറഞ്ഞു.

പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത് ജെ.എസ്. അസിസ്റ്റൻറ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽ കൃഷ്ണ , പ്രസന്നൻ , മനുലാൽ , മുഹമ്മദ് അനീസ് , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജീന, ശ്രീജ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!