ആറ്റിങ്ങൽ : ആരോഗ്യരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ആശാ വർക്കർമാരുടെ ഓണറേറിയം 15000 മാ യി ഉയർത്തണമെന്നും ശൈലി ആപ്പിൻ്റെ സമയപരിധി ഉയർത്തണമെന്നും ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആറ്റിങ്ങൽ ഏര്യാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മറ്റിയംഗം സഖാവ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. രെജി അദ്ധ്യക്ഷത വഹിച്ചു.സിഐടിയു നേതാക്കയായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, യൂണിയൻ നേതാക്കളായ സജി, ശ്രീജ, അനുസൂയ, ഒ എസ്.ആശ എന്നിവർ സംസാരിച്ചു. അനുസൂയ (പ്രസിഡൻ്റ്) രെജി, അന്നമേരി ജോൺസൻ (വൈസ് പ്രസിഡൻ്റ്) ഒ.എസ്.ആശ (സെക്രട്ടറി) ഷെഫീറ, ഹൈമ (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തീരുമാനിച്ചു.