ചിറയിൻകീഴിൽ വൃദ്ധയുടെ കൊലപാതകം-  മകളും ചെറുമകളും അറസ്റ്റിൽ 

eiDI2ZS89237

ചിറയിൻകീഴ് : വൃദ്ധയുടെ കൊലപാതകം മകളും ചെറുമകളും അറസ്റ്റിൽ. അഴൂർ റെയിൽവേ ഗേറ്റിന് സമീപം ഇക്കഴിഞ്ഞ ഒക്ടോബർ 17ന് മരണപ്പെട്ടു കിടന്ന നിലയിൽ കണ്ടെത്തിയ ശിഖ ഭവനിൽ നിർമല(75)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.നിർമ്മലയുടെ മൂത്തമകൾ ശിഖ(55),  ശിഖയുടെ മകൾ  ഉത്തര(34) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട നിർമലയ്ക്ക് ശിഖ ഉൾപ്പെടെ മൂന്ന് മക്കളാണുള്ളത്.  ഒരു മകൾ അമേരിക്കയിലും മറ്റൊരു മകൾ കവടിയാറിലും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിഞ്ഞു വരുന്നു.  നിർമ്മല അവരുടെ പേരിലുള്ള സ്ഥിരനിക്ഷേപം ചിറയിൻകീഴ് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത് . ആയതിൽ അവകാശിയായി മൂത്തമകൾ ശിഖയെ വെയ്ക്കാത്തതിലും നിർമ്മലയുടെ സ്വത്തുക്കളും സമ്പാദ്യവും കൊടുക്കാത്തതിലുമുള്ള വൈരാഗ്യമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ശിഖയെയും മകളെയും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

ഒക്ടോബർ 14ന് വൈകുന്നേരം നിർമ്മലയുടെ ഷെഡ്ഡിന്റെ താക്കോൽ കാണാത്തതിൽ നിർമല ശിഖയും ഉത്തരയുമായി വഴക്ക് നടന്നു. തുടർന്ന് ബെൽറ്റ്‌ പോലുള്ള ഒരു വള്ളി ഉപയോഗിച്ച് നിർമലയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു .

നിർമല മരണപ്പെട്ടത് നാട്ടുകാരും ബന്ധുക്കളും  അറിയാതിരിക്കാൻ പ്രതികൾ നിർമലയ്ക്ക് കൊണ്ടുവന്നിരുന്ന പാൽ കുപ്പികൾ രാവിലെ എടുത്തു മാറ്റിയിരുന്നു.  നാട്ടുകാരോട് ഒന്നും വലിയ അടുപ്പം കാണിക്കാത്ത പ്രതികൾ,ബന്ധുക്കളോട് നിർമലയ്ക്ക് സുഖമില്ല എന്ന വിവരം ഒക്ടോബർ 17നാണ് അറിയിച്ചത്. അപ്പോഴേക്കും നിർമലയുടെ ശരീരം അഴുകിയ നിലയിലായിരുന്നു. നിർമല മരണപ്പെട്ടു കിടന്നപ്പോഴും ശിഖയും മകളും നിർമ്മലയുടെ പേരിലുള്ള ഡെപ്പോസിറ്റ് അവരുടെ പേരിൽ ആക്കാൻ ശ്രമിക്കുകയായിരുന്നു.

 സിസിടിവി ദൃശ്യങ്ങളുടെയും ഫോൺകോൾ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വിശദമായി ശിഖയെയും ഉത്തരയെയും ചോദ്യംചെയ്തതിന്റെ ഒടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.  അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറയിൻകീഴ് സി ഐ വിനീഷ് വിഎസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മനു,ഷിബു,മനോഹർ,പോലീസുകാരായ അജിത്ത്, ഹാഷിം, ദിവ്യ,ശ്രീലത, വിഷ്ണു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!