നെടുമങ്ങാട് : കൺട്രോൾറൂം എക്സൈസ് ഇൻസ്പെക്ടർ സജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ടൗണിൽ ഗവൺമെന്റ് ഗേൾസ് സ്കൂളിന് സമീപത്ത് നിന്നും ഉദ്ദേശം 250 സെന്റീമീറ്റർ പൊക്കമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ചെടിക്ക് ഉദ്ദേശം ആറുമാസത്തോളം വളർച്ചയുണ്ട് നെടുമങ്ങാട് റേഞ്ചിൽ എൻ ഡി പി എസ് മേജർ കേസ് രജിസ്റ്റർ ചെയ്തതായും എക്സൈസ് അറിയിച്ചു. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ഷജീം, അഭിലാഷ്, സജീദ് എന്നിവർ ഉണ്ടായിരുന്നു.