വർക്കല : വർക്കല ഇടവ പാറയിൽ തൊടിയിൽ വീട്ടിൽ സരിത (35) പനി ബാധിച്ച് മരിച്ചു.
പനി മൂർച്ചിച്ഛ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സരിത തൊഴിലുറപ്പ് തൊഴിലാളിയാണ്. കൃഷിപ്പണികൾ ചെയ്യാനായി പാടത്ത് പോകുമായിരുന്നു. എലിപ്പനി ആണെന്ന് സൂചന.
മക്കൾ :- ലിജിൻ, ലിജി