പ്രായപൂർത്തിയാക്കത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 20 വർഷം കഠിന തടവ്

eiSKVLU24488

ആറ്റിങ്ങലിൽ പ്രായപൂർത്തിയാക്കത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുദാക്കൽ സ്വദേശിയെ ആറ്റിങ്ങൽ പോക്സോ കോടതി ഇരുപതുവർഷം കഠിന തടവും മൂന്നുലക്ഷം രൂപയും ശിക്ഷ വിധിച്ചു.ആറ്റിങ്ങൽ മുദാക്കൽ നെടുംപറമ്പ് സൈജു ഭവനിൽ 38 വയസ്സുള്ള കൊച്ചാപ്പി എന്ന് വിളിക്കുന്ന ബിജുവിനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിശിക്ഷിച്ചത്.

മാതാവ് മരണപ്പെടുകയും പിതാവ് ഉപേക്ഷിക്കുകയും ചെയ്ത 13 വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടി അനുജനോടൊപ്പം പ്രതിയും മറ്റും താമസിക്കുന്ന വീട്ടിലായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. 2020 നടന്ന സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ ക്രൈം രജിസ്റ്റർ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!