മംഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം, പ്രതികൾ പിടിയിൽ 

eiMU44C32802

മംഗലപുരം : മംഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂർ ഭൂതക്കുളം സ്വദേശി ജിക്കൊ ഷാജി എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കരാർ അടിസ്ഥാനത്തിൽ ഒപ്റ്റികൽ ഫൈബർ കേബിൾ ജോലിക്കെത്തിയ പ്രതികൾ പെൺകുട്ടിയെ കണ്ടുവെയ്ക്കുകയും, പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ച കയറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി കയറ്റി പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയതിനാൽ  നാട്ടുകാർ വിവരം അറിഞ്ഞു .   മം​ഗലപുരം പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടയുള്ള ഷാജിക്ക് പരവൂർ സ്റ്റേഷനിൽ 10ഓളം കേസുകൾ നിലവിലുണ്ട്. പോലീസ് പിടികൂടിയപ്പോഴും യാതൊരു കുറ്റബോധവുമില്ലാതെ നിയമ സംവിധാനനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വിരൽ കൊണ്ട് മോശമായ ആംഗ്യം കാണിച്ചു കൊണ്ടാണ് ജിക്കൊ ഷാജി പോലീസ് ജീപ്പിൽ കയറി പോയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!