പാങ്ങോട് : മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം വിറക് ശേഖരിക്കാനെത്തിയ സ്ത്രീകളാണ് അസ്ഥികൂടം കണ്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതാണെന്നാണ് അസ്ഥികൂടം എന്നാണ് പാങ്ങോട് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തിയ ശേഷമേ ഇത് സംബന്ധിച്ച് സ്ഥിരീകരണത്തിലെത്താൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. ഭരതന്നൂര്‍ സ്വദേശിയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും അസ്ഥികൂടങ്ങൾക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ഭരതന്നൂര്‍ സ്വദേശിയെ കാണാതായത്. ഇതുസംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.