കിളിമാനൂർ: പുളിമാത്ത് നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം എക്സൈസ് സംഘം പിടികൂടി.
പുളിമാത്ത് പതിമൂന്നാം വാർഡിൽ വാടക വീട്ടിൽ മുപ്പത്തിയെട്ട് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 1480 കിലോ വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ശനിയാഴ്ച വൈകുന്നേരം ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്.
വാടകവീട്ടിൽ താമസിച്ചുവന്നിരുന്ന തേമ്പാമൂട് മണലുമുക്ക് പിച്ചി മംഗലം എസ്.എസ് മൻസ്സിലിൽ ഷംനാദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം എ ഇ സി സുഭാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് വൻ പുകയില ശേഖരം പിടിച്ചെടുത്തത്.
ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷൈബു, ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ ദീപു കുട്ടൻ എന്നിവർ അന്വേഷണത്തിലും റെയ്ഡിലും നേതൃത്വം നൽകി. പ്രതിയെ അറസ്റ്റ് ചെയ്തു കേസെടുത്ത എക്സൈസ് സംഘം തൊണ്ടി സാധനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞു.