ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ ഈ വർഷത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദന യോഗവും നടന്നു. പി.ടി.എ. പ്രസിഡൻ്റ് ഷാജി.എൽ അദ്ധ്യക്ഷതവഹിച്ച യോഗം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന തലങ്ങളിൽ റാങ്ക് നേടിയ ട്രെയിനികളെയും അദ്ധ്യാപകരെയും ഉപഹാരം നൽകി അനുമോദിച്ചു. പ്രിൻസിപ്പൽ റ്റി.അനിൽകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മിഥുൻ ലാൽ.എം കൃതജ്ഞതയും രേഖപ്പെടുത്തി. നഗരസഭ കൗൺസിലർ ജി.ശങ്കർ, വൈസ് പ്രിൻസിപ്പൽ മിനി.കെ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ഹരികൃഷ്ണൻ.എൻ, സന്തോഷ്.കെ, വിപിൻ.വി.പി തുടങ്ങിയവർ സംസാരിച്ചു.