കാട്ടാക്കട: നക്ഷത്രയാമയെ വിൽക്കാനുള്ള ശ്രമത്തിനിടെ മൂന്നു പേരെ വനംവകുപ്പ് പിടികൂടി. തിരുമല തൃക്കണ്ണാപുരം പേരൂർക്കോണം കൃപാഭവനിൽ എസ്.ബിജുമോൻ(42), ആര്യനാട് ഇരിഞ്ചൽ അനിൽഭവനിൽ ജെ.അനിൽകുമാർ(42), കാട്ടാക്കട കൊറ്റമ്പള്ളി വെട്ടുവിളാകത്ത് റോഡരികത്ത് വീട്ടിൽ എ.നാണു(72) എന്നിവരെയാണ് പരുത്തിപ്പള്ളി വനം അധികൃതർ അറസ്റ്റുചെയ്തത്.പേഴുംമൂട് പള്ളിവേട്ട റോഡിൽ ഇരിഞ്ചൽ സി.എസ്.ഐ. പള്ളിക്കു സമീപത്തെ പണിതീരാത്ത ഒരു വീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 50 വയസ്സോളം പ്രായമുള്ള പെൺ നക്ഷത്രയാമയെയും വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ നെടുമങ്ങാട് വനം കോടതി റിമാൻഡ് ചെയ്തു