‘കേളികൊട്ട് – 2024’ :കേരളപിറവിദിനാഘോഷവും കുടുംബസംഗമവും

IMG-20241101-WA0017

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിൻ്റെ നേതൃത്വത്തിൽ വിഭിന്നശേഷി വിദ്യാർഥികളുടെ കലാ സന്ധ്യയും കുടുംബ സംഗമവും സംഘടിപ്പിച്ചു. വൈകുന്നേരം 3 മണിമുതൽ രാജാരവിവർമ്മ സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന കേളികൊട്ട് 2024 പരിപാടി സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. ബി നജീബ് ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പരിപാടികൾ സംഘടിപ്പിച്ചത്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ രുചിമേളം -2024 ഭക്ഷ്യമേളയും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, റൊട്ടറി ക്ലബ് ഗവർണർ കെ ജി പ്രിൻസ്,കിളിമാനൂർ എ ഇ ഒ പ്രദീപ് വി എസ് എന്നിവർ സംസാരിച്ചു.ബിപിസി നവാസ് കെ അധ്യക്ഷത വഹിച്ചു. ട്രെയിനർ വിനോദ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു മാത്യു നന്ദിയും പറഞ്ഞു.ട്രെയിൻർമാർ, ക്ലസ്സ്റ്റർ കോർഡിനേറ്റർസ് സ്പെഷ്യൽ എഡ്യൂക്കേറ്റർസ് സെപ്ഷ്യലിസ്റ്റ് അധ്യാപകർ മറ്റ് ബി ആർ സി പ്രവർത്തകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!