നഗരൂർ ശ്രീശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൗട്ട് യൂണിറ്റ് വാർഷികാഘോഷം

IMG-20241103-WA0004

കേരളപ്പിറവി ദിനത്തിൽ നഗരൂർ ശ്രീശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൗട്ട് യൂണിറ്റിന്റെ ഒന്നാം വാർഷികാഘോഷം നടന്നു. സ്കൗട്ടിന്റെ പ്രാർത്ഥനാ ഗാനത്തോട് കൂടി കാര്യപരി പാടികൾക്ക് തുടക്കം കുറിച്ചു. പി.ടി.എ.പ്രസിഡണ്ട് എസ്.സുജിത്തിന്റെ അധ്യക്ഷതയിൽ ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പ്രവീൺ.പി ഭദ്രദീപം തെളിച്ച് പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നഗരൂർ പഞ്ചായത്ത് ആറാം വാർഡിലെ ഹരിത കർമ്മസേന പ്രവർത്തകരായ സൗമ്യ.ആർ.ആർ, അജിത.എസ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ച് ഉപഹാരം നൽകി. പഞ്ചായത്തിലെ ശ്രീശങ്കരാ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പച്ചത്തുരത്ത് പദ്ധതി പ്രകാരം വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച ജമീല ബീവി, സുൽത്താൻ പിള്ള എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ച് ഉപഹാരം നൽകി. കൂടാതെ മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി സ്കൂൾതലത്തിൽ നടന്ന മാലിന്യ സംസ്കരണം എന്ന വിഷയത്തെ ആസ്പദമാക്കി നഗരൂർ പഞ്ചായത്ത് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹമായ വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് മെമ്പർ നിസാമുദ്ദീൻ നാലപ്പാട്ട്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വാമനൻ നമ്പൂതിരി, സ്റ്റാഫ് സെക്രട്ടറി പ്രഭകുമാരി, ഗൈഡ് ക്യാപ്റ്റൻ കൃഷ്ണപ്രിയ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ മായാദേവി.കെ.എസ് സ്വാഗതവും സ്‌കൗട്ട് മാസ്റ്റർ ആശാ സലിംകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!