കിളിമാനൂർ: ‘പ്ലാസ്റ്റിക് മലി നീകരണത്തെ പൊരുതി തോൽപ്പിക്കാം’ എന്ന പരിസ്ഥിതിദിന സന്ദേശം ഉയർത്തി വ്യാപാര സ്ഥാപനങ്ങളിൽ തുണി സഞ്ചികൾ കൈമാറി മടവൂർ ഗവൺ മെന്റ് എൽ.പി.എസ്.
രക്ഷിതാക്കളും കുട്ടികളും ഒത്തുചേർന്ന് നിർമ്മിച്ച തുണി സഞ്ചികൾ സ്കൂളിന് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് കൈമാറി.
പഴയ ടീഷർട്ടുകൾ, പാന്റ്സുകൾ,ബാക്കി വന്ന തുണികൾ എന്നിവയാണ് തുണിസഞ്ചികൾ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തിയത്.
അക്കാഡമിക മാസ്റ്റർപ്ലാൻ വിഭാവനം ചെയ്യുന്ന ‘ഹരിത വിദ്യാലയം’ എന്ന മിഷൻ സമൂഹത്തിലേക്ക് വിനിമയം ചെയ്യൽ കൂടിയാണ് ഇത്തരം പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്.
ഹരിത ജീവിതത്തിനായി , ബദൽ സാധ്യതകൾ തേടി എന്ന അന്വേഷണാത്മക പ്രോജക്ടിൻ്റെ ഭാഗമായി ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
എം.പി.ടി.എ പ്രസിഡൻ്റ് ദർശന .സി , ഹെഡ്മിസ്ട്രസ് അമ്പിളി. കെ,സജിത്ത് മടവൂർ എന്നിവർ സംബന്ധിച്ചു.