കിളിമാനൂർ ഉപജില്ലാ കലോൽസവത്തിന് വർണാഭമായ തുടക്കം

IMG-20241105-WA0005

കിളിമാനൂർ ഉപജില്ലാ കലോൽസവത്തിന് ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഉൽസവാന്തരീക്ഷത്തിൽ തുടക്കമായി. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി.ആർ.മനോജിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വിനോദ് വൈശാഖി വിശിഷ്ടാതിഥിയായി പങ്കെടുത്തു. എ. ഇ ഒ വി.എസ്.പ്രദീപ് റിപ്പോർട്ടിംഗ് നടത്തി. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുസ്മിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി.ജി.ഗിരി കൃഷ്ണൻ, വി.പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ.ഡി, ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജയകാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീന, ശോഭ റ്റി.എസ്, ബൻഷാ ബഷീർ, പഞ്ചായത്ത് അംഗങ്ങളായ എസ്.ഷാജുമോൾ, എസ്.സുമ, റ്റി.എസ്.സുമാദേവി, റ്റി.എസ്.ഗീതാകുമാരി, കെ.ലാലു, പോങ്ങനാട് രാധാകൃഷ്ണൻ, എം.എൻ.ബീന, ബി.പി.സി കെ.നവാസ്, എച്ച്.എം.ഫോറം സെക്രട്ടറി വി.ആർ.രാജേഷ് റാം, ജനറൽ കൺവീനർ ജി.എസ്.ഷൈനി, ജോയിൻറ് കൺവീനർമാരായ മിനി.എസ്, നിസാം.പി, വേണു ജി പോറ്റി, പി.ടി.എ പ്രസിഡൻറുമാരായ സിജിമോൾ.എസ്, വിജയകുമാർ.ജി.കെ എന്നിവർ സംസാരിച്ചു. എ. മുരളീധരൻ സ്വാഗതവും ഷൈജു.എസ്.എസ് നന്ദിയും രേഖപ്പെടുത്തി.

9 വേദികളിൽ 346 മൽസര ഇനങ്ങളിലായി 6500 ഓളം കലാപ്രതിഭകൾ പങ്കെടുക്കുന്ന കലോൽസവം 8 ന് സമാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!