ദന്തസംരക്ഷണം ആരോഗ്യപരിപാലനത്തിലെ സുപ്രധാന ഘടകമാണെന്ന ബോധ്യത്തോടെ നവംബർ 7ന് ചരിത്രം സൃഷ്ടിക്കുന്ന ഒരു പാൽപുഞ്ചിരി ദിവസം ആയി മാറ്റാൻ പോവുകയാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം. IDA ഒരുക്കുന്ന പാൽപുഞ്ചിരി എന്ന ഈ പ്രോഗ്രാം ചരിത്രത്തിൻ്റെ ഏടുകൾ കീഴടക്കുന്ന ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ ഒരുങ്ങുന്നു.
കുട്ടികളുടെ ഇടയിൽ ദന്ത സംരക്ഷണത്തിൻ്റ പ്രാധാന്യം മനസിലാക്കി കൊടുക്കുന്ന ഈ അവബോധ പ്രോഗ്രാം നവംബർ 7ന് ലോക ബ്രഷിങ് ദിനത്തിൽ കേരളത്തിൽ ഉടനീളം 2 ലക്ഷം കുട്ടികൾ അണിനിരക്കുന്ന ഒരു ബ്രൂഷിങ് ആഘോഷം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ചാപ്റ്റർ.
രാവിലെ 9 മണി മുതൽ 11 മണി വരെ കേരളത്തിൽ, ഉടന്നീളം ഉള്ള IDA ബ്രാഞ്ചുകൾ വിവിധ സ്കൂളുകളിൽ കുട്ടികളെ സംഘടിപ്പിച്ച് നടത്തുന്ന ഈ അവബോധ പ്രോഗ്രാം ഇന്ന് വരെ ആരും സംഘടിപ്പിക്കാത്ത ഒരു വ്യത്യസ്ഥ ബോധവൽക്കരണ പരി പാടിയാകാനും റെക്കോർഡ് സൃഷ്ടിക്കുവാനും പോവുകയാണ്.
നാളെത്തെ തലമുറ മികച്ച ഡെൻ്റൽ ആൻഡ് ഓറൽ കെയർ ഗുണമേന്മയുള്ള ഒരു സമൂഹമായി മാറാൻ ഈ പ്രോഗ്രാം സഹായിക്കും എന്ന് IDA പ്രസിഡൻ്റ് ഡോ. ടെറി തോമസ് ഇടത്തൊട്ടിയിൽ ഈ അവസരത്തിൽ ഓർമിപ്പിച്ചു. ശരിയായ ബ്രഷിങ് ടെക്നിക്സ് എന്താണെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന ഈ മെഗാ പ്രോഗ്രാം കേരളത്തിലെ ഒട്ടനവധി സ്കൂളുകളെ ഒരു കുടകീഴിൽ കൊണ്ടുവന്നു ചെയ്യുന്നതിൽ, IDAക്ക് അഭിമാനം ഉണ്ടെന്ന് IDA സെക്രട്ടറി ഡോ.ദീപു ജെ മാത്യു ഈ വേളയിൽ ഓർമിച്ചു.
40ൽ പരം IDA ബ്രാഞ്ചുകൾ ഒറ്റകേട്ടായി നിന്ന് സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം സ്കൂളുകളിൽ വലിയ ആവേശം ആണ് സൃഷ്ടിക്കുന്നത്. 2007ൽ 177003 കുട്ടികളെ കോർത്തിണക്കി ഒരു പ്രോഗ്രാം നടത്തിയിരുന്നു. ഈ കൊല്ലം സംഘടന 200000 കുട്ടികളെ പങ്കെടുപ്പിച്ച് സംഘടിപ്പി ക്കുന്ന ഈ പ്രോഗാമിലൂടെ മറികടക്കാൻ പോകുന്നത് എന്ന് IDA CDH ചെയർമാൻ ഡോ. ദീപക് ജെ കളരിക്കൽ വ്യക്തമാക്കി.
ഈ പ്രോഗാം സംഘടിപ്പിക്കുവാൻ IDA യുമായി willywhyte ടൂത്ത്പേസ്റ്റും സംയുക്തമായി കൈകോർക്കുകയാണ്. കുട്ടികളുടെ പല്ലുകളെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ഈ പരിപാടിയിലൂടെ കഴിയും എന്ന് IDA WDC ചെയർപേഴ്സൺ ഡോ. സാറാഹ് ക്രിസ്റ്റോഫർ, കോ-കൺവീനർ ഡോ. ഷെറിൻ തോമസ് എന്നിവർ വ്യക്തമാക്കി.
ഈ പ്രോഗ്രാമിന്റെ ഔപചാരിക ഉൽഘാടനം കുളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ വെച്ച് IDA കൊച്ചി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടത്തുന്നു. പ്രസ്തുത യോഗത്തിൽ രാജഗിരി സ്കൂൾ പ്രിൻസിപ്പൽ റൂബി ആൻ്റണി, ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ സിഎംഐ എന്നിവർ സന്നിഹിതരായിരിക്കും.
കുട്ടികളുടെ ദന്താരോഗ്യത്തിൻ്റെ പ്രാധാന്യം ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് ‘പാൽപുഞ്ചിരി’ എന്ന ഈ പ്രോജക്ടിലൂടെ ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ കേരള ചാപ്റ്റർ ഉദ്ദേ ശിക്കുന്നത്.