ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ ആക്രമണം.
ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ സുനിൽ വി, വെഹിക്കിൾ സൂപ്പർവൈസർ സുനിൽ എസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് ഇവരെ മർദ്ദിച്ചത്.
രാത്രി 7 45 ഓടെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് ഡിപ്പോയിലെത്തിയ യുവാക്കൾ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ജീവനക്കാരെ മർദ്ദിച്ചത്.
ആറ്റിങ്ങൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെത്തു.