ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

ei0J69Q92882

ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ഡിപ്പോ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഇടയ്ക്കോട് ഊരൂപൊയ്ക ശിവശൈലം വീട്ടിൽ ശില്പി ശങ്കർ(22), മടവൂർ  അയണിക്കാട്ട്കോണം കോണത്ത് പുത്തൻ വീട്ടിൽ  അതുൽ( 22) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 07.45 മണിയോട് കൂടി ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലെ ഓഫീസിനകത്ത് അതിക്രമിച്ച് കയറി ഡ്യൂട്ടി വെഹിക്കിൾ സൂപ്പർവൈസറെയും ജീവനക്കാരനെയും ദേഹോപദ്രവം ചെയ്ത് ജോലി തടസ്സപ്പെടുത്തപ്പെടുത്തുകയായിരുന്നു പ്രതികൾ.

ആറ്റിങ്ങൽ സ്റ്റേഷൻ ഐഎസ്എച്ച്ഒ ഗോപകുമാർ ജിയുടെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ സജിത് എസ്, ജിഷ്ണു. എം.എസ്. എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!