ആറ്റിങ്ങൽ : ട്രെയിനിൽ നിന്ന് വീണ് ആലംകോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു.ആലംകോട് പള്ളിമുക്ക് ഹാരിസ് നിവാസിൽ മുഹമ്മദ് ഹാരിസ്(27) ആണ് മരണപ്പെട്ടത്.
ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ചെന്നൈയിലേക്ക് പോകുകയായിരുന്നു ഹാരിസ്.കോയമ്പത്തൂരിന് സമീപം പോടാനൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്.
വർക്കലയിൽ നിന്ന് ചെന്നൈ എക്സ്പ്രസിൽ ആണ് ചെന്നൈയിലേക്ക് പോയത്.നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയിൽ തിരികെ ജോലിക്ക് പ്രവേശിക്കാനായി പോവുകയായിരുന്നു.
സീറ്റില്ലാത്തതിനാൽ ഡോറിന് സമീപത്ത് ഇരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പറയുന്നത്.