ആറ്റിങ്ങൽ : ആറ്റിങ്ങൽ അവനവഞ്ചേരിയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരണപ്പെട്ടു. അവനവഞ്ചേരി കുഴുവിള വീട്ടിൽ ബൈജു (45) ആണ് മരണപ്പെട്ടത്. രണ്ടു ദിവസം മുൻപ് എലിപ്പനിയുടെ ലക്ഷണങ്ങളുമായി ബൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.
കൂലിപ്പണിക്കാരനായ ബൈജു സമീപകാലത്ത് സെപ്റ്റിക് ടാങ്ക് ക്ലീനിങ് ജോലിയിൽ ഏർപ്പെട്ടിരുന്നു. രണ്ട് പെൺകുട്ടികളുടെ പിതാവാണ് ബൈജു. ഭാര്യ സുനിത കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം വിശ്രമത്തിലാണ്.