കഴിഞ്ഞ 4 ദിവസമായി കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്എസിൽ നടന്നു വന്ന കിളിമാനൂർ ഉപജില്ലാ കലോത്സവം സമാപിച്ചു. ഉപജില്ലയിലെ 78 സ്കൂളുകളിൽ നിന്നുമായി 6500 ഓളം കലാപ്രതിഭകൾ പങ്കെടുത്ത കലോൽസവ സമാപന സമ്മേളന ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി.ആർ.മനോജ് നിർവ്വഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര പിന്നണി ഗായിക അവനി എസ്.എസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മികച്ച ലോഗോയ്ക്കുള്ള ഉപഹാര വിതരണം പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.സലിൽ നിർവഹിച്ചു. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി.സ്മിത, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ഉഷാകുമാരി, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി.ബിന്ദു, എം.എൻ.ബീന, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അംഗം എസ്.ശ്യാംനാഥ്, ആർ.ആർ.വി. സ്കൂൾസ് മാനേജർ ദിവിജേന്ദർ റെഡ്ഡി, കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്.പ്രദീപ്, ബി.പി.സി കെ.നവാസ്, എച്ച്.എം.ഫോറം സെക്രട്ടറി വി.ആർ.രാജേഷ് എന്നിവർ സംസാരിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ എസ്.എസ്.ഷൈജു സ്വാഗതവും ജനറൽ കൺവീനർ ഷൈനി.ജി.എസ് നന്ദിയും പറഞ്ഞു