ശ്രീശങ്കരവിദ്യാപീഠം സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സ്ഥാപക ദിനവും ദേശീയ അർബുദ ബോധവൽക്കരണവും

IMG-20241110-WA0015

ദേശീയ അർബുദ ബോധവൽക്കരണ ദിനവും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിനവും ശ്രീശങ്കര വിദ്യാപീഠം സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ചെമ്മരത്ത് മുക്ക് ജംഗ്ഷനിൽ ഫ്ലാഷ് മോബ്, നാടകം, ഗാനങ്ങൾ എന്നിവയോടെ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. കേശവപുരം
കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ സൂപ്പർവൈസർ ഷാജു.കെ.നായർ ക്യാൻസറിനെ കുറിച്ച് വളരെ വിശദമായി സംസാരിച്ചു. തുടർന്ന് ചെമ്മരത്ത് മുക്ക് നിന്ന് ആരംഭിച്ച ക്യാൻസർ അവബോധ റാലി സ്കൂളിൽ സമാപിച്ചു. പി.ടി.എ. പ്രസിഡൻ്റ് സുജിത്ത്.എസ്.എസ്. അദ്ധ്യക്ഷത വഹിക്കുകയും പ്രിൻസിപ്പൽ മായാദേവി കെ.എസ്. സ്വാഗതം പറയുകയും ചെയ്തു.

നഗരൂർ പ്രൈമറി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ.നിഷാ കുമാരി ക്യാൻസർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൻ രാജ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആസിയ, ഹെൽത്ത് ഇൻസ്പെക്ടർ ബീന.ആർ, ശ്രുതി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി പ്രഭാകുമാരി ആശംസകളും സ്കൗട്ട് മാസ്റ്റർ ആശാ സലിംകുമാർ നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!