വർക്കല : ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ഒരു വർഷം നീളുന്ന “എന്റെ നാട് സുന്ദരദേശം- മാലിന്യ മുക്ത കേരളത്തിനായി നമുക്കൊരുമിക്കാം” ക്യാമ്പയിന്റെ രണ്ടാം ഘട്ടമായി വർക്കല പാപനാശം കടൽത്തീരവും പരിസരവും ശുചീകരിച്ചു. ജോയിന്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലയുടെ കീഴിലുള്ള 10 മേഖലകളിലെ വിവിധ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആർ.എസ് സജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരി, സിപിഐ വർക്കല മണ്ഡലം അസി. സെക്രട്ടറി മടവൂർ സലിം, സെക്രട്ടറിയേറ്റ് അംഗം ഷിജി ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, ആർ.സരിത, ടി.അജികുമാർ, നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ട്രഷറർ സി.രാജീവ് എന്നിവർ സംസാരിച്ചു. ജില്ലാ-മേഖലാ ഭാരവാഹികളായ ഡി.ബിജിന, വൈ.സുൽഫീക്കർ, എ.ആർ അരുൺജിത്ത്, വി.സന്തോഷ്, പുത്തൻകുന്ന് ബിജു, മനോജ്, ചന്ദ്രബാബു ഭാമിദത്ത്, വൈ.ഷൈൻദാസ്, ലിജു വർക്കല, ദിലീപ്കുമാർ,മായ, ടി.ജെ കൃഷ്ണകുമാർ, ശ്യാംരാജ്, ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി കടൽത്തീരത്തും പരിസരങ്ങളിലും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു.
 
								 
															 
								 
								 
															 
															 
				

