കരവാരം പഞ്ചായത്ത് ഭരണം ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി ഭരണം തുടർന്ന കരവാരത്ത് പ്രസിഡൻ്റ് എസ് ഷിബുലാലിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 18 വാർഡുകൾ ഉള്ള പഞ്ചായത്തിൽ എൽഡിഎഫിനും ബിജെപിക്കും ഏഴ് വീതം അംഗങ്ങളും കോൺഗ്രസ് , എസ്ഡിപിഐ കക്ഷികൾക്ക് രണ്ട് വീതം അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സജീർ രാജകുമാരിയെ സ്ഥാനാർത്ഥിയായി എൽഡിഎഫ് മത്സരിപ്പിച്ചു. മറ്റാരും മത്സരിക്കാൻ ഇല്ലാത്തതോടെ ജനതാദൾ നേതാവായ സജീർ രാജകുമാരി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.