തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിലേക്ക്

IMG-20241111-WA0039

തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക.
അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക,പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക.
തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗികമായ എൻ എം എം എസ് ജിയോടാഗ് എന്നിവ പിൻവലിക്കുക,
യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക,
സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്‌ജറ്റ് അനുവദിക്കുക,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക, കൂടുതൽ തുക അനുവദിക്കുക,ക്ഷേമ നിധി ഉടൻ പ്രാബല്യത്തിൽ വരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികൾ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പണി മുടക്കി
നവംബർ 27 ന് പഞ്ചായത്ത് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുന്നു.

പണിമുടക്കും ധർണ്ണയും വിജയിപ്പിക്കുന്നതിന് വേണ്ടി യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തക യോഗം എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ്
പി.സി. ജയശ്രീ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്.പ്രവീൺചന്ദ്ര, എസ്.സുനിൽ കുമാർ, ആർ.സരിത, ലിജാ ബോസ് എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!