ആറ്റിങ്ങൽ: സംസ്ഥാന സ്കൂൾ കായികമേളയിൽ കരാട്ടെ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിമെഡൽ നേടി ഇഷാന താര. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് സമീപം എസ്.വി സദനത്തിൽ മുരളീധരൻ കെ.കെ( ആലംകോട് ഗവ വോക്കേഷണൽ ഹയർസെക്കന്ററി അധ്യാപകൻ) യുടെയും താര എസ് (മൃഗസംരക്ഷണ വകുപ്പ്) ന്റെയും മകളാണ്.സിസ്റ്റർ എലിസബത്ത് മെമ്മോറിയൽ സി എസ് ഐ ഹയർസക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി