നെടുമങ്ങാട്: ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയദേശീയ വിദ്യാഭ്യാസ ദിനാചരണ സെമിനാർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന അജിത്ത് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ നഗരസഭ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി.
ഓൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കേന്ദ്ര ഗവേണിംഗ് ബോഡി എക്സിക്യൂട്ടീവ് അംഗം നെടുമങ്ങാട് ശ്രീകുമാർ, പനവൂർ ഹസൻ, തത്തംകോട് കണ്ണൻ, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, മുഹമ്മദ് ഇല്യാസ്, ചെറുവാളം സുരേഷ്, വെമ്പിൽ സജി, സെയ്ദത്തുബീവി,ഓമനയമ്മ, ജയരാജ് തുടങ്ങിയവർ സംസാരിച്ചു.
 
								 
															 
								 
								 
															 
															 
				

