യുവതിയുടെ ഗർഭാശയത്തിൽ നിന്ന് മുഴ നീക്കം ചെയ്ത് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രി 

IMG-20241110-WA0082

ആറ്റിങ്ങൽ : യുവതിയുടെ  ഗർഭാശയത്തിൽ നിന്ന് മുഴ നീക്കം ചെയ്ത് ആറ്റിങ്ങൽ ഗവ വലിയകുന്ന് താലൂക്ക് ആശുപത്രി. വെഞ്ഞാറമൂട് സ്വദേശിനിയായ 49 കാരിയിൽ നിന്നാണ്  16 ആഴ്‌ചയോളം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിൻറെ വലിപ്പത്തിലുള്ള മുഴ നീക്കം ചെയ്തത്.

 ആറു വർഷത്തിനു ശേഷമാണ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ടോട്ടൽ അബ്‌ടോമിനൽ ഹിസ്റ്ററക്ടമി ചെയ്യുന്നത്. ചിറയിൻകീഴ് ഗവ: താലൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജി ഡോ ശ്രീകലയുടെ നേതൃത്വത്തിൽ ആയിരുന്നു ശസ്ത്രക്രിയ നടന്നത്.

ആറ്റിങ്ങൽ ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ജൂനിയർ കൺസൾന്റുമാരായ ഡോ ഗീത വേണുഗോപാൽ, ഡോ രാഗിത, ഡോ അശ്വതി,  സീനിയർ നഴ്‌സിംഗ് ഓഫീസർമാരായ സിന്ധു, ഡോളി തുടങ്ങിയ വരുൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്. യുവതി ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ പ്രീത സോമൻ ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടേഴ്‌സിനെയും നഴ്‌സുമാരെയും മറ്റ് ടെക്‌നീഷ്യന്മാരെയും അഭിനന്ദിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!