ലോക ഭാഷയായ ഇംഗ്ലീഷ് ഭാഷയ്ക്ക് പുതിയ വാക്ക് സംഭാവന ചെയ്ത് വിതുര സർക്കാർ വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ

IMG-20241113-WA0003

വിതുര വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് MYCTIONARY ( എന്റെ സ്വന്തം ശബ്ദ താരാവലി) എന്ന പുതിയ വാക്ക് രൂപപ്പെടുത്തി , ഇംഗ്ലീഷ് ഭാഷയ്ക്ക് സംഭാവന ചെയ്ത് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നത്.

പുതുതായി പരിചയപ്പെടുന്ന ഇംഗ്ലീഷ് വാക്കുകൾ ശേഖരിച്ച്, ക്രോഡീകരിച്ച്, ചിട്ടപ്പെടുത്തി മനസ്സിലും കടലാസ്സിലും ( ഡയറി/ നോട്ട്ബുക്ക്) കുറിച്ചിടുന്ന ശീലം നിരവധി പേർക്കുണ്ടെങ്കിലും അതിന് MYCTIONARY എന്ന് നാമകരണം ചെയ്ത്
MYCTIONARYഎന്ന വാക്ക് രൂപപ്പെടുത്തിയാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഭാഷയ്ക്ക് ഈ സംഭാവന നല്കിയിരിക്കുന്നത്. വിദ്യാർത്ഥികൾതങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ വാക്ക് കണ്ടെത്തിയതെങ്കിലും രണ്ട് ഇംഗ്ലീഷ് വാക്കുകളെ ( വാക്കുകളുടെ അക്ഷരങ്ങളുടെയും ഉച്ചാരണങ്ങളുടെയും ഭാഗങ്ങളെ )പുതിയ അർത്ഥതലം നല്കി കൂട്ടിച്ചേർത്ത് പുതിയ വാക്ക് രൂപപ്പെടുത്തുന്ന മിശ്ര ശബ്ദ രൂപീകരണ രീതി (PORTMANTO ) എന്ന ഇംഗ്ലീഷ് ഭാഷാ സങ്കേതം ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നുവെന്ന് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ചുമതല വഹിക്കുന്ന ഇംഗ്ലീഷ് അധ്യാപകൻ അൻവർ കബീർ സാക്ഷ്യപ്പെടുത്തുന്നു.

ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സ്വകാര്യ ഇംഗ്ലീഷ് പദകോശ സഞ്ചയം (MYCTIONARY) സ്കൂളിലെ വളരെയധികം വിദ്യാർത്ഥികൾ ഉപയോഗിച്ചു വരുന്നതായും ഇംഗ്ലീഷ് ഭാഷാ പഠനത്തിനും പരിശീലനത്തിനും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 2021-ൽ സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ വ്യക്തിഗത ഡിക്ഷ്ണറി സങ്കേതത്തിന്റെ അടിസ്ഥാനത്തിലുള്ള ഡിക്ഷ്ണറികൾ സ്കൂളിലെ ഒൻപതാം ക്ലാസിലെ ഒൻപത് ഡിവിഷനുകളിലെ വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിച്ചു വരുന്നതായും ഇത് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതായും അൻവർ കബീർ പറയുന്നു.

പഠന പ്രവർത്തങ്ങൾക്ക് പുറമേ കഥാരചന, കവിതാ രചന, കണ്ടന്റ് റൈറ്റിംഗ്, വ്ളോഗ്, മറ്റു ക്രിയാത്മക രചനകൾ, തുടങ്ങിയ പഠനാനുബന്ധ / പഠനേതര പ്രവർത്തനങ്ങൾക്കെന്ന പോലെ തന്നെ ഭാവി തൊഴിൽ സംരഭങ്ങളിൽപ്പോലും വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാകുന്നതാണ് ഈ വ്യക്തിഗത ഡിക്ഷ്ണറിയെന്ന് അദ്ദേഹം അടയാളപ്പെടുത്തുന്നു.

പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങൾ ഇതു വാർത്തയാക്കിയതോടെ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ലോകഭാഷയായ ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പുതിയ വാക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞതിന്റെ ആവേശത്തിലും ആഹ്ളാദത്തിലുമാണ് വിതുര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വിതുര യെന്ന കൊച്ചു ഗ്രാമവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!