2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു.

IMG-20241114-WA0065

തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32 ശതമാനമാണ് വളർച്ച. ആദ്യ പകുതിയിലെ ലാഭം 308 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 278 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ വിറ്റുവരവ് 6065 കോടിയാണ്. ലാഭം 130 കോടിയും.

2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 9914 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ അത് 7395 കോടി രൂപ ആയിരുന്നു. 34 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്നുള്ള ലാഭം 285 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തിൽ അത് 254 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 5227 കോടി രൂപയാണ്. ലാഭം 120 കോടിയും.

2025 സാമ്പത്തിക വർഷം ആദ്യ പകുതിയിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 1611 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ അത് 1329 കോടി ആയിരുന്നു. 21 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പകുതിയിൽ ഗൾഫ് മേഖലയിൽ നിന്നുള്ള ലാഭം 33 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 29 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 800 കോടി രൂപയാണ്. ലാഭം 14 കോടിയും

കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയർ 2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ 80 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ അത് 66 കോടി രൂപയായിരുന്നു. ആദ്യ പകുതിയിൽ കമ്പനി 6 കോടി രൂപ നഷ്ടം രേഖപ്പടുത്തി. കഴിഞ്ഞ വർഷത്തെ നഷ്‌ടം 4.8 കോടി ആയിരുന്നു. കാൻഡിയറിൻ്റെ ഈ സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ വിറ്റുവരവ് 41 കോടി രൂപയാണ്. നഷ്‌ടം 3.8 കോടിരൂപയും.

ഈ കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാൺ ജുവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!