നാവായിക്കുളം : കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം എൽ. പി ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി കെ. സി. എം. എൽ. പി. എസ് നാവായിക്കുളം. ജനറൽ വിഭാഗത്തിൽ 63 പോയിന്റുകളോടെയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജനറൽ വിഭാഗത്തിൽ ഒന്നൊഴികെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് നേടിയാണ് കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചത്.

പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം
റിട്ട.ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ആഭ്യന്തര സുരക്ഷാ വിഭാഗം)നജുമുൽ ഹസൻ. എ. എൽ നിർവഹിച്ചു.
പി. ടി. എ പ്രസിഡന്റ് വിജിൻ അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രെസ് ജയശ്രീ, സ്കൂൾ മാനേജർ ഡോ. തോട്ടയ്ക്കാട് ശശി, കലോത്സവ കൺവീനർമാരായ എൻ. എസ്. അനിത, എ.എം. നാജ എം. പി. ടി. എ പ്രസിഡന്റ് നബിന,തേവലക്കാട് എസ്.എൻ.യു.പി.എസ് മുൻ ഹെഡ്മിസ്ട്രസ് ഷീജ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ജി.ആർ. ഗീത നന്ദി പറഞ്ഞു.
								
															
								
								
															
				

