വെഞ്ഞാറമൂട്ടിൽ 200 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ, സഹായിയും പിടിയിലായി

ei6DGFU87880

വെഞ്ഞാറമൂട് : 2022 ൽ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ  പരിധിയിൽ  ഇരുന്നൂറ് കിലോ  കഞ്ചാവ് പിടികൂടിയ കേസിലെ  പ്രധാന പ്രതിചിറയിൻകീഴ്, വലിയചിറ, എഎസ് ഭവനിൽ കിച്ചു എന്ന് വിളിക്കുന്ന വിനീഷ് (28) അറസ്റ്റിൽ.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി  കിരൺ നാരായണൻ  ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച നിരവധി കേസുകളിലെ പ്രതിയായ കാട്ടാക്കട സ്വാദേശി ബോണ്ട എന്ന് വിളിക്കുന്ന അനൂപ് ( 28)നെയും അന്വേഷണ സംഘം പിടികൂടി.

കഴിഞ്ഞ രണ്ടു വർഷക്കാലമായി  അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും, തമിഴ്നാട്ടിലെയും , കര്‍ണാടകയിലെയും വിവിധ ഇടങ്ങളിലുമായി  ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു പിടിയിലായ വിനീഷ്. ഒളിവിലായിരിക്കെ  കേരളത്തിലേക്ക് മാരകമായ രാസലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാൾ.

 

കഴിഞ്ഞ വർഷം ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എംഡി എം എ കടത്ത് കേസിലെ  ഒന്നാം പ്രതിയാണ് ഇയാള്‍. പിടിക്കപെടാതിരിക്കാന്‍ മൊബൈൽ ഫോണ്‍ , സോഷ്യൽ മീഡിയ അക്കൗണ്ടുകളൊന്നും തന്നെ ഇയാള്‍ ഉപയോഗിച്ചിരുന്നില്ല. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ മാസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

 

ഇയാളെ പിടികൂടുന്നതിനായി തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.പ്രദീപ് , വെഞ്ഞാറമൂട്  പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ ആര്‍. പി, സബ്ബ് ഇന്‍സ്പെക്ടര്‍ ഷാൻ എസ്സ് എസ്സ്, ഡാൻസാഫ്‌  സബ്ബ് ഇന്‍സ്പെക്ടര്‍ ബി. ദീലീപ്, എeഎസ്ഐ രാജീവ്, എസ്. സി. പി. ഒ മാരായ അനൂപ് റിയാസ്, ദിനോർ ,എന്നിവർ അടങ്ങുന്ന സംഘം കഴിഞ്ഞ ഒരുമാസമായി തമിഴനാട് ,കർണ്ണാടക സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതിയെ പിടികൂടാനായത് .അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!