പാലോട്: അഞ്ചുവർഷത്തെ കാത്തിരിപ്പിനും നിരവധി സമര പരമ്പരകൾക്കുമൊടുവിൽ ചെല്ലഞ്ചി പാലത്തിലൂടെയുള്ള കെ .എസ്.ആർ.ടി.സി. ബസ് സർവീസിനു തുടക്കമായി.
രാവിലെ 6.45-ന് പാലോട് പേരയം, ആർ.എസ്. പുരം, ചെല്ലഞ്ചി, മുതുവിള വഴി കല്ലറയിലേക്കും രാവിലെ 7.30-ന് കല്ലറ, മുതുവിള, ചെല്ലഞ്ചി, പേരയം, തൊട്ടുമുക്ക്, നന്ദിയോട് വഴി ഇക്‌ബാൽ കോളേജിലേക്കും, വൈകുന്നേരം 3.30-ന് വെഞ്ഞാറമൂട്, കാരേറ്റ്, കല്ലറ, മുതുവിള, ചെല്ലഞ്ചി, പേരയം വഴി പാലോ ട്ടേക്കുമാണ് സർവീസുകൾ.