രണ്ട് ലക്ഷം രൂപ തന്നാൽ 5 ലക്ഷം തരാമെന്ന് വാഗ്ദാനം, ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

eiR9QFY50578

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ. കള്ള നോട്ട്, കുഴൽപണം, പിടിച്ചുപറി, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതികളായിട്ടുള്ള തിരുവനന്തപുരം പള്ളിപ്പുറം തലയ്യോണം എസ്ജെ മൻസിലിൽ മുഹമ്മദ് ഷാൻ( 34),  കൊല്ലം കുന്നത്തൂർ മാനാമ്പുഴ ചന്ദ്രവിലാസം വീട്ടിൽ ചന്ദ്രബാബു(62), കൊല്ലം ആയൂർ നീരായിക്കോട് ചരുവിള പുത്തൻ വീട്ടിൽ ഗീവർഗ്ഗീസ്(58) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.

ആറ്റിങ്ങൽ ചിറ്റാറ്റിൻകര എംജി റോഡിൽ ജൂവലറി ബിസിനസ് നടത്തി വരുന്ന ശ്യാം എന്നയാളിൽ നിന്നും 2 ലക്ഷം രൂപ വാങ്ങി പകരം 5 ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ നോട്ടിരട്ടിപ്പ് സംഘത്തെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ആറ്റിങ്ങലുള്ള തൻ്റെ സുഹൃത്ത് വഴി ജൂവലറി ഉടമയായ ശ്യാം നിരവധി വധശ്രമ കേസുകളിൽ പ്രതിയും നിരവധി തട്ടിപ്പ് കേസുകളിൽ മുമ്പ് പിടിക്കപ്പെട്ടിട്ടുള്ള മുഹമ്മദ് ഷാനിനെ ബന്ധപ്പെടുകയും, മുഹമ്മദ് ഷാൻ ജയിലിൽ വച്ച് പരിചയപ്പെട്ട ചന്ദ്രബാബുവിനെ ബന്ധപ്പെടുകയും ചന്ദ്രബാബു അടൂരിൽ വച്ച് ശ്യാമിൽ നിന്നും ആദ്യം 80,000/- രൂപ വാങ്ങുകയും അന്നേ ദിവസം കറുത്ത കാർബൺ ഫിലിം ഒട്ടിച്ച 500/- രൂപ നോട്ട് കുറച്ച് രാസവസ്തുക്കളുടെ സഹായത്താൽ കഴുകിയെടുത്ത് യഥാർത്ഥ നോട്ടാക്കി കാണിക്കുകയും ചെയ്തു . ഇതു കണ്ട് വിശ്വസിച്ച ചന്ദ്രബാബുവിനും ഗീവർഗ്ഗീസിനും കൂടുതൽ തുക നൽകാമെന്ന് പറയുകയും തുടർന്ന് 1,20,000/- രൂപ കൂടി നൽകുകയും ചെയ്തു. ഇന്ത്യൻ രൂപയും ഡോളറും ഇത്തരത്തിൽ മാറ്റിയെടുക്കാൻ കഴിയുമെന്ന് പറഞ്ഞ് ചന്ദ്രബാബുവും മുഹമ്മദ് ഷാനും ഗീവർഗ്ഗീസും കൂടി ശ്യാമിനോട് കൂടുതൽ പണം ആവശ്യപ്പെട്ടു. ശ്യാം കൂടുതൽ തുക തിരുവനന്തപുരത്തുള്ള സുഹൃത്തിനോട് ആവശ്യപ്പെടുകയും ഇക്കാര്യത്തെ കുറിച്ച് ചെറിയ സൂചന നൽകുകയും ചെയ്തു. തുടർന്ന് സുഹൃത്ത് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൺ ഐപിഎസ്സിനെ അറിയിക്കുകയായിരുന്നു.

 തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൺ ഐപിഎസ്സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാലിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐഎസ്എച്ച്ഒ ജി.ഗോപകുമാർ, എസ്ഐ ജിഷ്ണു, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം ഗ്രേഡ് എസ്ഐ ദിലീപ്, എഎസ്ഐ രാജീവൻ, എസ്. സി. പി. ഒമാരായ അനിൽകുമാർ, അരുൺകുമാർ, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്നും കുറേ രാസവസ്തുക്കളും കുറുപ്പ് നിറത്തിലുള്ള നോട്ടിന്റെ ആകൃതിയിൽ കട്ട് ചെയ്ത കട്ടിയുള്ള പേപ്പറുകളും എഴുപതിനായിരത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. ഒരു ടൈപ്പ് കറുത്ത ഷീറ്റ് പേപ്പറിൽ നിന്നും 500/- രൂപയുടെ ഇന്ത്യൻ നോട്ടും മറ്റൊരു ടൈപ്പ് കറുത്ത ഷീറ്റ് പേപ്പറിൽ നിന്നും 100 അമേരിക്കൻ ഡോളറും ഉണ്ടാക്കി നൽകാമെന്ന് പ്രതികൾ പരാതിക്കാരന് വാഗ്ദാനം ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!