പുട്ടുകൾ, ഹൽവ, കേക്ക്, പലതരം ഇലയടകൾ, വിവിധയിനം ലഡു, വിവിധ ഇനം പായസങ്ങൾ,കേക്കുകൾ ഇങ്ങനെ വൈവിധ്യപൂർണമായ വിഭവങ്ങളുടെ പലഹാരമേള ഒരുക്കി മടവൂർ ഗവ :എൽ. പി. എസിലെ കുരുന്നുകൾ.
ഒന്നാം ക്ലാസ്സിലെ “പിന്നേം പിന്നേം ചെറുതായി പാലപ്പം ” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് പലഹാരമേള സംഘടിപ്പിച്ചത്.
വിവിധതരം മധുര പല
ഹാരങ്ങൾ രുചിച്ചും നിരീക്ഷിച്ചും അന്വേഷിച്ചുo അവയുടെ വൈവിധ്യങ്ങൾ തിരിച്ചറിയുന്നതിന് ‘
എന്ന പഠന ശേഷി നേരനുഭവത്തിലൂടെ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മേള സംഘടിപ്പിച്ചത്.
വിഭവങ്ങളുടെയും പലഹാരങ്ങളുടെയും പേരുവിവരങ്ങളും വേണ്ടുന്ന സാധനങ്ങളുടെ പേരും പാചകം ചെയ്യേണ്ട രീതികളും കുട്ടികൾ പറഞ്ഞുകൊടുത്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ മേള പ്രാധാന അധ്യാപിക അമ്പിളി കെ ഉദ്ഘാടനം നിർവഹിച്ചു.അദ്ധ്യാപികമാരായ വിദ്യാമോൾ ഒ , രശ്മി ആർ ചന്ദ്രൻ, റ്റിറ്റുമോൾ. എസ് എന്നിവർ നേതൃത്വം നൽകി
 
								 
															 
								 
								 
															 
															 
				

