കിളിമാനൂർ : ജി. എൽ. പി. എസ് ആരൂരിൽ നാടൻ വിഭവങ്ങളുടെ മേളയും ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വാർഡ് മെമ്പർ മുരളീധരൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശാലു. ജി അധ്യക്ഷയായി.
പ്രഥമ അധ്യാപിക അമരീനാഥ് ആർ. ജി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ബിന്ദു..ജി, കിളിമാനൂർ ബി. ആർ. സി കോഡിനേറ്റർ ദിവ്യാദാസ് ഡി എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപിക മിനി വി. ആർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ഷൈജു എസ്. എസ് നന്ദി അറിയിച്ചു. ‘ആലങ്ങ മുതൽ അരിയുണ്ട’ വരെയുള്ള പഴയകാല നാടൻ വിഭവങ്ങളുടെയും ഫലവർഗ്ഗങ്ങളുടെയും വിപുലമായ പ്രദർശനവും പങ്കുവെക്കലും നടന്നു.