കേരളത്തിൽ വ്യാപാര രംഗത്ത് നിറശോഭയോടെ നിറഞ്ഞ് നിൽക്കുന്ന രാജകുമാരി ഗ്രൂപ്പ് ആതുര ശുശ്രൂഷ രംഗത്തേക്ക് കൂടി കടക്കുന്നു. രാജകുമാരി കനിവിന് ഒരു കൈതാങ്ങ് പദ്ധതിയിലൂടെ പുതിയൊരു ആശയം കൂടി മിഴി തുറക്കുമ്പോൾ നാട്ടിലെ ഒരു പാട് രോഗികളെ കൂടി ചേർത്ത് നിർത്താൻ ടീം രാജകുമാരിക്ക് സാധിക്കും. രാജകുമാരി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെൻറ്ററിന്റെ ഉദ്ഘാടനം നവംബർ 20 ന് വൈകുന്നേരം 4 മണിക്ക് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം നിർവഹിക്കും. പാരിപ്പള്ളി – പള്ളിക്കൽ റോഡിൽ കാട്ടുപുതുശേരി, മുക്കടയിലാണ് ഡയാലിസിസ് സെന്റർ ആരംഭിക്കുന്നത്.
ഇന്ന് കേരളത്തിൽ ലഭ്യമാകുന്ന എല്ലാ വിധ സജ്ജീകരണങ്ങളും ഉൾപ്പെടുത്തി അത്യാധുനിക രീതിയിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. ഡയാലിസിസ് സെൻറ്റർ കൂടാതെ ഫിസിയോ തെറാപ്പി,ലാബോറട്ടറി,ജനറൽ മെഡിസിൻ വിഭാഗം ,ഫാർമസി സൗകര്യങ്ങളും ഇവിടെ സുസജ്ജമാണ്.
പുതിയ ഡയാലിസിസ് സെൻറ്റർ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്കായി സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും ഇവിടെ നടത്തപ്പെടുന്നു. പൂർണ്ണമായി സൗജന്യ നിരക്കിൽ നടത്തപ്പെടുന്ന ഈ ക്യാമ്പ് ഏവരും പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.കൂടുതൽ വിവരങ്ങൾക്ക് 7559000036 എന്ന നമ്പറിൽ ബന്ധപ്പെടുക