പാലോട്: ബ്രൈമൂർ എസ്റ്റേറ്റിലെ 105-ാം ബ്ലോക്കിലെ 81 ൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം പുലർച്ചെയാണ് പിടിയാന ക്കുട്ടിക്ക് ജൻമം നൽകിയത്. എസ്റ്റേറ്റിന്റെ ചരിഞ്ഞ പ്രദേശത്താണ് ആന പ്രസവിച്ചത്.പ്രസവ സമയത്ത് ആനക്കുട്ടിക്കുണ്ടായ പരിക്ക് ആയിരിക്കാം മരണകാരണമായതെന്ന് സംശയിക്കുന്നു.ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്.ഈ സ്ഥലം വനപ്രദേശത്തോട് ചേർന്നതാണ്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺകുമാർ, ഐ.എ.എച്ച്.വി.ബി യിലെ ഡോക്ടർമാരായ ഡോ.സൗമ്യ, ഡോ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി .
