ജലശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കണം : കെ.ഡബ്ല്യൂ.എ.ഇ.യു

IMG-20241120-WA0003

വർക്കല : വർക്കലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐറ്റിയു) വർക്കല ബ്രാഞ്ച് ജനറൽബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

23എംൽഡി ഒറ്റൂർ പ്ലാന്റ്,15എംൽഡി പള്ളിക്കൽ പ്ലാന്റ് എന്നിവയുടെ നിർമ്മാണ ജോലികൾ പൂർത്തിയാകുന്നതോടെ മേഖലയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുമെന്ന് വർക്കല സബ്ഡിവിഷൻ ക്യാമ്പസിൽ നടന്ന യോഗം വിലയിരുത്തി.
സിഐടിയു ഏരിയ സെക്രട്ടറി വി.സത്യദേവൻ ബ്രാഞ്ച് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ ബി .
ഗോപകുമാരൻ നായർ അധ്യക്ഷത വഹിച്ചു.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി എം.ആർ മനുഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെഡബ്ല്യൂഎഇയു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രവീൺകുമാർ എം.ആർ, ബ്രാഞ്ച് സെക്രട്ടറി സി.സുരേഷ്ബാബു, വി.രാജേഷ്, ശ്രീലത.കെ, അനൂപ്.ബി, മനോജ്‌ വി.എം തുടങ്ങിയവർ സംസാരിച്ചു. എസ്.എസ് രണദേവ് സ്വാഗതവും എ.നസീർഖാൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!