പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ എന്റോവ്മെന്റ് വിതരണ പദ്ധതി അഡ്വ. അടൂർ പ്രകാശ് എം. പി. ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ കെ.കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ , ഗ്രന്ഥശാല പ്രസിഡന്റ് എം രവീന്ദ്രൻ , ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് , ജനറൽ കൺവീനർ വി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ആദ്യ എന്റോവ്മെന്റ് ഡോ. ചിക്കു റ്റി. കൃഷ്ണൻ , എം.പി യിൽ നിന്നും ഏറ്റുവാങ്ങി.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഹരിതകർമ്മസേന അംഗങ്ങൾക്കായി നടത്തിയ മാലിന്യമുക്ത നവകേരളം ഉപന്യാസരചനാ മത്സര വിജയികളായ അശ്വതി സോണി, സന്ധ്യ, സുമ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ എം.പി വിതരണം ചെയ്തു. ഗ്രന്ഥശാല മന്ദിരനവീകരത്തിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘാടക സമിതിയുടെ നിവേദനവും എം.പി . ക്ക് സമർപ്പിച്ചു