വിതുര : ജോലിക്കു പോകവേ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. പട്ടംകുളിച്ചപാറ റോഡരികത്ത് വീട്ടിൽ വിനീത് വിജയനാണ് പരിക്കേറ്റത്. പേപ്പാറ റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപോത്ത് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്നു തെറിച്ചുവീണ വിനീതിനെ പരിക്കുകളോടെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. അടിയന്തര പരിഹാരം വേണമെന്ന് പട്ടംകുളിച്ചപാറ റസിഡന്റ്സ് അസോസിയേഷനും ഫ്രാറ്റ് വിതുര മേഖല കമ്മിറ്റിയും ആവശ്യപ്പെട്ടു